Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,035 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 41,035 കോവിഡ് ഡോസുകൾ. ആകെ 20,766,132 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

യുഎഇയിലെ ജനസംഖ്യയിലെ 85 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: കാറിന്റെ രേഖകള്‍ കാണാന്‍ കാറിനുള്ളില്‍ കയറണമെന്ന് പ്രതി പൊലീസിനോട്, കാറില്‍ കയറിയ പൊലീസുകാരനെ തട്ടിക്കൊണ്ടു പോയി

അതേസമയം 122 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

738,812 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,32,595 പേർ രോഗമുക്തി നേടി. 2,122 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,095 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 3,27,338 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്താൽ മാതാപിതാക്കള്‍ക്ക് ശിക്ഷ: നിയമം

shortlink

Related Articles

Post Your Comments


Back to top button