Latest NewsNewsInternational

കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്താൽ മാതാപിതാക്കള്‍ക്ക് ശിക്ഷ: നിയമം

ബെയ്ജിങ്: കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്താൽ മാതാപിതാക്കള്‍ക്ക് ശിക്ഷ. ചൈനയിൽ പുതിയ നിയമം പാസാക്കാനൊരുങ്ങി സര്‍ക്കാര്‍. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക ക്ലാസുകളില്‍ പങ്കെടുക്കണമെന്നത് ഉള്‍പ്പെടെ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

കുട്ടികള്‍ മോശമായി പെരുമാറുന്നതിന് പ്രധാന കാരണം വീട്ടില്‍ നിന്ന് കൃത്യമായി ഗുണപാഠങ്ങള്‍ പഠിക്കാത്തതിനാലാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്നും ചൈനീസ് പാര്‍ലമെന്റ് വ്യക്തമാക്കി.

വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായത് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമായി: ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി

നേരത്തെ ഓണ്‍ലൈന്‍ ഗെയ്മുകളോടുള്ള അപകടകരമായ താത്പര്യം കുട്ടികളില്‍ ഇല്ലാതാക്കുന്നതിനും ചൈന നിയമം പാസാക്കിയിരുന്നു. ചൈനയിൽ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയ്മുകള്‍ കളിക്കുന്നതിന് ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മണിക്കൂര്‍ വീതമാണ് അനുവാദമുള്ളത്. കുട്ടികളുടെ മോശം പെരുമാറ്റത്തിന് രക്ഷിതാക്കള്‍ക്ക് ശിക്ഷ കിട്ടുന്ന തരത്തിലുള്ള നിയമം അടുത്ത ഈ മാസം അവസാനത്തോടെ പാസാക്കാനാണ് സർക്കാർ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button