Latest NewsNewsIndia

രാജ്യത്ത് ഭരണ നിർവ്വഹണം സുതാര്യം: സാധാരണക്കാരെ പിഴിയുന്ന അഴിമതി വച്ച് പൊറുപ്പിക്കില്ലെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി : രാജ്യത്തെ മുൻകാല കോൺഗ്രസ് സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർക്കാരിനില്ലായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.കേന്ദ്ര വിജിലൻസ് കമ്മീഷന്റെയും സിബിഐയുടെയും സംയുക്തയോഗത്തിൽ
പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.

‘അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർക്കാരിനില്ലായിരുന്നു. കഴിഞ്ഞ സർക്കാരിനെ നയിച്ചവരും അഴിമതിയിൽ പങ്കാളികളായിരുന്നു. എന്നാൽ, ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ട്. രാജ്യത്ത് ഭരണനിർവ്വഹണം സുതാര്യമാണ്. അഴിമതി വച്ച് പൊറുപ്പിക്കില്ല’- പ്രധാനമന്ത്രി പറഞ്ഞു.

Red Also  :  അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം!

സാധാരണക്കാരെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ല. സൈബർ കുറ്റകൃത്യങ്ങൾ ഇനിയും പൂർണ്ണമായി തടയാനായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button