Latest NewsSaudi ArabiaNewsInternationalGulf

2022 മുതൽ സൗദിയിലെ ജ്വല്ലറികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്

റിയാദ്: 2022 മുതൽ സൗദിയിലെ ജ്വല്ലറികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്വർണ്ണ വിൽപ്പനശാലകളിലും, സ്വർണ്ണാഭരണ വിൽപ്പനശാലകളിലും 2022 ജനുവരി 1 മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്പ്‌മെന്റാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തതെന്നാണ് വിവരം.

Read Also: 12-കാരനെ രണ്ട് തവണ ബലാത്സംഗം ചെയ്ത ടീച്ചർ, നാല് കുട്ടികളുടെ അമ്മ: 58-ാം വയസിൽ ചെയ്തുകൂട്ടിയ പാപം ഏറ്റുപറഞ്ഞ് മേരി

സൗദി പൗരന്മാരുടെ പേരിൽ പ്രവാസികൾ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് തടയുന്നതിനായാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നതെന്നാണ് സൂചനകൾ. രാജ്യത്ത് ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാർ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതിന് മുൻപായി പ്രൊഫഷണൽ ലൈസൻസിനായി അപേക്ഷ നൽകിയിരിക്കണമെന്നാണ് നിർദ്ദേശം.

Read Also: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ യുഎഇ സന്ദർശിക്കാൻ ക്ഷണിച്ച് ശൈഖ് മുഹമ്മദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button