Latest NewsNewsInternational

ദേവീ വിഗ്രഹത്തിന് കീഴിൽ ഖുർആൻ കൊണ്ടുവെച്ച ഇഖ്‌ബാൽ ഹുസൈൻ അറസ്റ്റിൽ: കലാപം ആസൂത്രണം ചെയ്തത്?

നവരാത്രിയോട് അനുബന്ധിച്ചുള്ള ദുർഗാ പൂജകൾക്കിടെ കോമിലയിലെ ദേവീ വിഗ്രഹത്തിനു കീഴെ ഖുർആൻ കൊണ്ടുപോയി വെച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇഖ്‌ബാൽ ഹുസൈൻ എന്ന യുവാവ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി കോക്‌സ് ബസാറിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഖുർആൻ കൊണ്ടുപോയി വെക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

Also Read:ടി20 ലോകകപ്പില്‍ കിരീട സാധ്യത ഈ രണ്ട് ടീമുകൾക്ക്: ഷെയിന്‍ വോണ്‍

പന്തലിൽ വിഗ്രഹത്തിനൊപ്പം ഖുർആൻ കൊണ്ടുപോയി വെയ്ക്കുകയും ഖുർആനെ ഹിന്ദുക്കൾ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ആയിരുന്നു രാജയത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ തുടർന്ന് ഒക്ടോബർ 13 ന് ബംഗ്ലാദേശിൽ ഉടനീളം ഹിന്ദുക്കൾക്ക് എതിരായ കലാപം പൊട്ടിപ്പുറപ്പെട്ടു. ഒക്ടോബർ 13 – ഒക്ടോബർ 19 വരെയുള്ള ഏഴ് ദിവസങ്ങളിൽ ബംഗ്ലാദേശിൽ ആകെ 101 ക്ഷേത്രങ്ങളും പൂജാ പന്തലുകളും തകർക്കപ്പെടുകയും, 181 ഹിന്ദു ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും, 5 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

കലാപം ആസൂത്രണം ചെയ്തതാണെന്നാ ആരോപണമാണ്‌ തുടക്കം മുതൽ ഉയർന്നത്. ദേവീ വിഗ്രഹത്തിനു കീഴിൽ ഖുർആൻ കൊണ്ടുപോയി വെച്ച് ഒരു കലാപം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന ആരോപണം ശക്തമായി നിലനിൽക്കെയാണ് ഇഖ്‌ബാൽ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button