Latest NewsNewsIndia

അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സാറ അലിഖാന്‍

എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് വിമര്‍ശനം

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് നടി സാറാ അലി ഖാന്‍. ട്വിറ്ററിലൂടെയാണ് നടി അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. എന്നാല്‍ സാറയുടെ ഈ പ്രവര്‍ത്തിയെ പരിഹസിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. ബോളിവുഡ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റഡാറിന് കീഴിലായതിനാലാണ് നടി അമിത് ഷായ്ക്ക് ആശംസ അറിയിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നു.

Read Also : അനന്യ പാണ്ഡെയ്ക്ക് വയസ് 22, അഭിനയിച്ചത് ഏതാനും ഫ്‌ളോപ്പ് സിനിമകളില്‍, എന്നാല്‍ ഒരു വര്‍ഷത്തിനിടെ ആസ്തി 77 കോടി

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയും നടി അനന്യ പാണ്ഡെയെ മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സാറ അലി ഖാന്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണെന്ന് സമൂഹമാദ്ധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. ആഭ്യന്തര മന്ത്രിയുടെ പ്രീതി സമ്പാദിച്ച് എന്‍.സി.ബിയില്‍ നിന്ന് സ്വയം രക്ഷ നേടാനുള്ള ശ്രമമാണ് സാറയുടേതെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ ആരോപിച്ചു.

സാറയേയും എന്‍.സി.ബിയെയും കൂട്ടിച്ചേര്‍ത്തും പരിഹസിച്ചും നിരവധി അഭിപ്രായങ്ങളാണ് നടിയുടെ ട്വീറ്റിനുതാഴെ ആളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button