Latest NewsNewsInternational

യുഎസ് ഡ്രോണ്‍ ആക്രമണം, മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

ഡമസ്‌കസ്: യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു. അബ്ദുല്‍ ഹമീദ് അല്‍ മതറിനെ സിറിയയിലെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് അറിയിച്ചു. ആഗോളതലത്തില്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഭീകര സംഘങ്ങളെ ഇല്ലാതാക്കാന്‍ അല്‍ഖ്വയ്ദ നേതാവിനെ വധിച്ചതിലൂടെ സാധിക്കുമെന്നും യു.എസ് സൈനിക മേധാവി ജോണ്‍ റിഗ്‌സ്ബീ പറഞ്ഞു.

Read Also : നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടൽ: യുവതികൾ ഉൾപ്പെടെ അഞ്ചംഗ സംഘം പോലീസ് പിടിയിൽ

അതേസമയം, യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൂടുതല്‍ ആളപായമില്ല. എം.ക്യു-9 ഡ്രോണ്‍ വിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തെക്കന്‍ സിറിയയിലെ യു.എസ് ഔട്ട്‌പോസ്റ്റ് ആക്രമിക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷമാണ് ആക്രമണം. എന്നാല്‍ ഡ്രോണ്‍ ആക്രമണം എവിടെയാണ് നടത്തിയതെന്ന് യു.എസ് വെളിപ്പെടുത്തിയിട്ടില്ല.

shortlink

Post Your Comments


Back to top button