Latest NewsNewsIndiaInternational

റിസോര്‍ട്ടില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു

പിറന്നാള്‍ ആഘോഷിക്കാനായി റിസോര്‍ട്ടില്‍ എത്തിയതായിരുന്നു അഞ്ജലി

മെക്‌സിക്കോ: ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിര താമസകാരിയായ ഇന്ത്യന്‍ വംശജ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഒരു ജര്‍മന്‍ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്.

ടുലുമിലെ കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രിയോടെ ഉണ്ടായ വെടിവെപ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്. പിറന്നാള്‍ ആഘോഷിക്കാനായി റിസോര്‍ട്ടില്‍ എത്തിയതായിരുന്നു അഞ്ജലി. ഇവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ നാല് പേര്‍ അവിടെയെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ, തനിക്ക് ഉണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത് : അനുപമ

യാഹു ജീവനക്കാരിയായിരുന്ന അഞ്ജലി കഴിഞ്ഞ ജൂലായ് മുതല്‍ ലിങ്ക്ഡ്ഇന്നില്‍ സീനിയര്‍ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായാണ് ജോലി നോക്കിയിരുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ഹൊസേയിൽ സ്ഥിരതാമസകാരിയായ അഞ്ജലിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ട്രാവല്‍ ബ്ലോഗര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button