PalakkadLatest NewsKeralaNattuvarthaNews

നഗരത്തില്‍ സ്കൂട്ടർ അഭ്യാസ പ്രകടനം: യുവതിയെ ഇടിച്ചിട്ട ശേഷം യുവാവ് കടന്നുകളഞ്ഞു

പാലക്കാട്: നഗരത്തില്‍ സ്കൂട്ടർ യാത്രക്കാരന്റെ അഭ്യാസ പ്രകടനത്തിന് ശേഷം യുവതിയെ ഇടിച്ചിട്ട യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അമിതവേഗതയില്‍ വാഹനമോടിച്ചയാള്‍ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. നഗരത്തിലെ എസ്ബിഐ ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ക്ക് പിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികന്റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്.

KL 49 A 5831 നമ്പറിലുള്ള സ്കൂട്ടർ യാത്രികന്‍ അമിത വേഗതയില്‍ വന്ന് യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു കളയുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാൾക്കെതിരെ ട്രാഫിക് പോലീസ് കേസെടുത്തു. പരുത്തിപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെയാണ് കേസെടുത്തത്. ആദര്‍ശിന്റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button