CinemaMollywoodLatest NewsNewsEntertainment

കിടിലൻ മെയ്‌ക്കോവറിൽ ദുൽഖറിന്റെ നായിക കാർത്തിക മുരളീധരൻ: എന്തൊരു മാറ്റമാണെന്ന് ആരാധകർ

പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളായ കാര്‍ത്തിക മുരളീധരന്‍ ദുൽഖറിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം നടത്തിയത്. ദുൽഖർ സൽമാൻ നായകനായ സി.ഐ.എ യിലെ നായികയായിരുന്നു കാർത്തിക. ബാംഗ്ലൂര്‍ സൃഷ്ടിസ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കാർത്തിക മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതും. സി.ഐ.എ യ്ക്ക് ശേഷം മമ്മൂട്ടിയുടെ അങ്കിൾ എന്ന ചിത്രത്തിലും കാർത്തിക അഭിനയിച്ചു.

അടുത്തിടെ ശരീര ഭാരം കുറച്ച് കിടിലന്‍ ലുക്കില്‍ കാര്‍ത്തിക ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. വണ്ണമുള്ളതിന്റെ പേരിൽ ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസ് ആണ്. ഒരു ഡോക്യൂമെന്ററി ഷൂട്ടിലെ ഫോട്ടോയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാർട്ടിയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചുവപ്പ ഡ്രസിലാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോഷൂട്ടിനെ പ്രശംസിച്ച് രംഗത്ത് വരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button