Latest NewsNewsIndia

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

ഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഷോപ്പിയാനിൽ ഒരു തദ്ദേശീയൻ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും, രണ്ട് പൊലീസുകാർക്കും പരിക്ക് ഏറ്റെന്നാണ് റിപ്പോർട്ട്.

Read Also  :  കിടിലൻ മെയ്‌ക്കോവറിൽ ദുൽഖറിന്റെ നായിക കാർത്തിക മുരളീധരൻ: എന്തൊരു മാറ്റമാണെന്ന് ആരാധകർ

അതേസമയം, ജമ്മു കശ്മീരിൽ അമിത് ഷായുടെ സന്ദർശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദർശനത്തിൽ പുൽവാമ ഭീകരാക്രമണം നടന്ന ലാത് പോരയിൽ അമിത് ഷാ സന്ദർശനം നടത്തിയേക്കുമെന്നാണ് അറിയുന്നത്. തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക വിന്യാസം കൂട്ടാനും നിർദ്ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button