Latest NewsIndiaNews

ജമ്മുകാശ്മീരിൽ 51000 കോടിയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ച് അമിത് ഷാ

ശ്രീനഗർ: ജമ്മു കാശ്മീർ വികസനത്തിന് 51000 കോടി രൂപയുടെ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് നടപ്പാക്കുമെന്നും ജമ്മു കാശ്മീരിൽ 51,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

കാശ്മീരിലെ വികസനത്തെ തടഞ്ഞുനിർത്താൻ ആർക്കും സാധിക്കില്ലെന്നും ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ജമ്മു വിമാനത്താവളം വിപുലീകരിക്കുമെന്നും ജമ്മു കാശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റർ സേവനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

കുലംകുത്തി എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരു നാടകവും സിനിമയും കഥയും കവിതയും ഉണ്ടായില്ല: ഹരീഷ് പേരടി

ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ലെന്നും 370-ാം വകുപ്പ് റദ്ദാക്കായതോടെ വാൽമീകി വിഭാഗക്കാരോടും വടക്കൻ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികളോടുമുള്ള വിവേചനം ഇല്ലാതെയായെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിൽ മിനിമം വേതനം നടപ്പിലാക്കാൻ സാധിച്ചതായും ജമ്മു കാശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ തീവ്രവാദികൾ പരാജയപ്പെടുമെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button