Latest NewsKeralaNews

കുലംകുത്തി എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരു നാടകവും സിനിമയും കഥയും കവിതയും ഉണ്ടായില്ല: ഹരീഷ് പേരടി

ഇനി പെലച്ചി എന്ന പേരില്‍ ഒരു കലയും ഉണ്ടാവില്ല. തമ്പ്രാക്കന്‍മാരുടെ സ്വന്തം നാട്…

കോട്ടയം : എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്ഷത്തിനിടയിൽ എഐഎസ്‌എഫ് വനിതാ തേനാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയ അധിക്ഷേപവും എസ്‌എഫ്‌ഐ നേതാക്കളില്‍ നിന്നും ഉയർന്ന സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

‘കുലംകുത്തി എന്ന പേരില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരു നാടകവും സിനിമയും കഥയും കവിതയും ഉണ്ടായില്ല. അങ്ങനെ ഉണ്ടായാല്‍ അത് പുരോഗമനമാവില്ല എന്ന് അടിമകളായി നില്‍ക്കുന്ന ബുദ്ധിമാന്‍മാരായ കലാകാരന്‍മാര്‍ക്കറിയാം. അതുകൊണ്ട് തന്നെ ഇനി പെലച്ചി എന്ന പേരില്‍ ഒരു കലയും ഉണ്ടാവില്ല. തമ്പ്രാക്കന്‍മാരുടെ സ്വന്തം നാട്… മധുവിന്റെ ഈ നാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞ നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണ് അല്ലേ’- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

read also: ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകും: സ്കൂളുകളിലും കോളേജുകളിലും എത്രയും പെട്ടെന്ന് വേണ്ടത് സെക്സ് എഡ്യൂക്കേഷനാണ്

സംഘര്ഷത്തിനിടയിൽ എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരുമെന്നു അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തുവെന്നുമാണ് എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button