ThiruvananthapuramKeralaLatest NewsNews

കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിന് തുണയായി, പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ശിക്ഷ ലഭിച്ചെന്ന് ജോസ് കെ മാണി

എല്ലാ ജനാധിപത്യ വിശ്വാസികളുടെ മുന്നിലും പാര്‍ട്ടി വാതിലുകള്‍ തുറന്നിടുമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങള്‍ മുന്നണി മാറ്റത്തോടെ യുഡിഎഫിന്റെ ശക്തി ക്ഷയിപ്പിച്ച് എല്‍ഡിഎഫിന് വിജയിക്കാനായത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീനം കൊണ്ടാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ജനാധിപത്യ രീതിയില്‍ ശിക്ഷ ഏറ്റുവാങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏകദിന ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാര്‍ട്ടി അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് കടക്കുകയാണെന്നും വലിയ ആവേശത്തോടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനാധിപത്യ വിശ്വാസികളുടെ മുന്നിലും പാര്‍ട്ടി വാതിലുകള്‍ തുറന്നിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വര്‍ഗീയ കക്ഷികള്‍ക്കെതിരെ പോരാടുവാനും കര്‍ഷകര്‍ക്കെതിരെ നയം സ്വീകരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ ചെറുത്ത് തോല്‍പ്പിക്കാനും പ്രാദേശിക പാര്‍ട്ടികളുടെ വിശാല സഖ്യം രാജ്യത്ത് ആവശ്യമാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി. വര്‍ഗീയ കക്ഷികള്‍ക്കെതിരെ പോരാടുന്നതിന് പ്രധാന പങ്ക് വഹിക്കാന്‍ കേരള കോണ്‍ഗ്രസിന് ആകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും കാലങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കേരള രാഷ്ട്രീയത്തില്‍ വലിയ പങ്കുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button