KollamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം മേലില സിനോജ് മൻസിലിൽ നൗഷാദിന്‍റെ മകൻ നഹാസ് (21 ) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ നഹാസ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണി ആക്കുകയായിരുന്നു.

കൊട്ടാരക്കര മൈലം ഇഞ്ചക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പ്രതിയെ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേൽ കേസെടുത്ത കുന്നിക്കോട് പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button