Latest NewsNewsIndia

അമ്മയോടൊപ്പം പൊരിവെയിലത്ത് ജോലിയില്‍ ഒന്നര വയസുകാരിയും: പ്രശംസിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

മോണികയുടെയും മകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പോസ്റ്റ്

ഭോപാല്‍: ഒന്നരവയസുകാരി മകളുമായി പൊരിവെയിലത്ത് ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ധാര്‍ ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ മോണിക സിംഗിനെയും ഒന്നര വയസുകാരിയെയുമാണ് മുഖ്യമന്ത്രി പ്രശംസിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ ജോലിയോടുള്ള സമര്‍പ്പണ മനോഭാവത്തെ പ്രശംസിക്കുന്നതായി അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. സംസ്ഥാനത്തിന് അഭിമാനമാണ് മോണികയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോണികയുടെയും മകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പോസ്റ്റ്.

Read Also : ഓക്‌സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങും: നൈട്രജന്‍ ഗ്യാസ് നല്‍കി പ്രതിശ്രുത വധുവിനെയും ഭാര്യയെയും കൊലപ്പെടുത്തി

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അലിരാജ്പൂരിലെ ഹെലിപാഡിലാണ് മോണിക സിംഗിന് ജോലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴേക്കും മകള്‍ ഉണര്‍ന്നെന്നും വാശി പിടിച്ചു കരഞ്ഞ കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി പോരാന്‍ സാധിക്കാതെ വന്നതോടെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും മോണിക പറഞ്ഞു.

ക്യാരി ബാഗില്‍ മകളെ ഇരുത്തിയാണ് മോണിക സിംഗ് ഹെലിപ്പാഡ് ഡ്യൂട്ടി ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഹെലിപ്പാഡില്‍ വച്ച് മുഖ്യമന്ത്രി കുഞ്ഞിനെ ലാളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button