Latest NewsNewsIndiaCrime

വിവാഹം ക്ഷണിക്കാന്‍ എത്തിയവരെ സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തി, പെണ്‍കുട്ടിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു

പുഷ്പലത ഇരുവരെയും സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തി

ചെന്നൈ: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി പെണ്‍കുട്ടിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. സേലയൂരിന് സമീപമുള്ള കുറിഞ്ഞി നഗറിലായിരുന്നു സംഭവം. ആശാരിപ്പണിക്കാരനായ രവിയുടെ വീട്ടിലായിരുന്നു ഒരു സ്ത്രീ അടക്കം രണ്ടുപേര്‍ ചേര്‍ന്ന് മോഷണം നടത്തിയത്.

Read Also : അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, സാക്ഷിയായ മകനെയും കൊലപ്പെടുത്തി: പ്രതികള്‍ ആറുവര്‍ഷത്തിന് ശേഷം പിടിയില്‍

സംഭവ സമയത്ത് രവിയുടെ മകള്‍ പുഷ്പലത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിവാഹ ക്ഷണിക്കാന്‍ എത്തിയവര്‍ തങ്ങള്‍ അകന്നബന്ധുക്കളാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. ഇതോടെ പുഷ്പലത ഇരുവരെയും സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തി.

വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സമയത്ത് പുഷ്പലതയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൈകാലുകള്‍ കയര്‍ കൊണ്ട് കെട്ടിയിടുകയും വായില്‍ തുണിതിരുകുകയുമായിരുന്നു. പിന്നീട് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമായി സ്ത്രീയും പുരുഷനും കടന്നുകളഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button