Latest NewsNewsWeirdVideosFunny & Weird

കൊടും തണുപ്പിൽ നദിയില്‍ കാല്‍ അനക്കാന്‍ കഴിയാതെ കങ്കാരു: രക്ഷപ്പെടുത്തൽ, വീഡിയോ

തണുത്തുറഞ്ഞ നദിയില്‍ കാല്‍ അനക്കാന്‍ കഴിയാതെ കുടുങ്ങിയ കങ്കാരുവിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

നദിയില്‍ കാല്‍ മരവിച്ച് പോയതിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന കങ്കാരുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. തുടർന്ന് കങ്കാരുവിനെ രക്ഷിക്കാന്‍ രണ്ടുപേര്‍ നദിയില്‍ ഇറങ്ങുകയും കങ്കാരുവിനെ പിടിച്ച് ഉയര്‍ത്തി കരയില്‍ എത്തിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. കരയില്‍ എത്തിച്ച കങ്കാരു ഇവരോട് നന്ദിപ്രകടനം നടത്തുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button