UAELatest NewsNewsInternationalGulf

കോവിഡ്: പൗരന്മാർക്കായി പുതിയ ട്രാവൽ പ്രോട്ടോകോളുകൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യാത്രാ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തി യുഎഇ. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും ചേർന്നാണ് യാത്രാ പ്രോട്ടോകോളുകളിൽ മാറ്റം വരുത്തിയത്. ഒക്ടോബർ 27 മുതൽ പുതിയ യാത്രാ പ്രോട്ടോകോളുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Read Also: യൂത്ത് കോൺഗ്രസ് പ്രവർത്തകയെ ബലാത്സംഗം ചെയ്തു : ഒളിവിലായിരുന്ന കോൺഗ്രസ് എംഎൽഎയുടെ മകൻ അറസ്റ്റിൽ

അംഗീകൃത കോവിഡ്-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ച പൗരന്മാർക്ക് യാത്ര ചെയ്യാൻ അനുമതി നൽകും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

വാക്‌സിൻ സ്വീകരിക്കാത്ത യാത്രക്കാർ രാജ്യത്തെത്തുമ്പോൾ പിസിആർ പരിശോധന നടത്തണം. പത്ത് ദിവസം ക്വാറന്റെയ്‌നിലും ഇരിക്കണം. 9 -ാം ദിവസം വീണ്ടും പിസിആർ പരിശോധന നടത്തേണ്ടതാണ്.

Read Also: ‘ജോലീം കൂലീമില്ല, അയാൾക്കൊരു ഭാര്യയില്ലേ’: അനുപമയുടെ പിതാവ് അന്നെന്നോട് ചോദിച്ചു, വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button