MollywoodLatest NewsKeralaCinemaNewsIndiaEntertainment

അല്പമെങ്കിലും കോമൺസെൻസ് ഉണ്ടെങ്കിൽ മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി ഡാം പൊട്ടുമെന്ന് പോസ്റ്റിടുമോ?: സംവിധായകൻ

കൊച്ചി: 125 വർഷം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്നും വ്യക്തമാക്കി രംഗത്ത് വന്ന നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്കെതിരെ സംവിധായകൻ അഖിൽ മാരാർ പ്രതികരിച്ചിരുന്നു. നടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി തന്റെ അറിവിൽ ഇല്ലെന്നായിരുന്നു അഖിൽ വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന പൃഥ്വിയ്‌ക്കെതിരെ പോസ്റ്റിട്ടെന്നാരോപിച്ച് താരത്തിന്റെ ആരാധകർ അഖിൽ മാർക്ക് നേരെ സൈബർ ആക്രമണം നടത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ പ്രതിഷേധ കമന്റുകൾ ഇടുന്നവർക്ക് മറുപടി നൽകുകയാണ് സംവിധായകൻ.

സിനിമാക്കാര്യങ്ങൾ നോക്കി, സ്വന്തം ബിസിനസ് കൈകാര്യം ചെയ്ത് മുന്നോട്ട് പോകുന്ന പൃഥ്വിരാജിനെ പോലുള്ളവർക്ക് സമകാലീന രാഷ്ട്രീയ വിഷയങ്ങളിൽ പഠിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും തന്റെ മുൻപോസ്റ്റിൽ താൻ പൃഥ്വിരാജിനെ അധിക്ഷേപിച്ചിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കുന്നു. എല്ലാ വിഷയത്തെ കുറിച്ചും സംസാരിക്കുന്ന ആളാണ് താനെന്നും അഖിൽ മാരാർ വ്യക്തമാക്കുന്നു.

Also Read:ജലക്യഷി വികസന ഏജൻസിയിൽ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

‘മുല്ലപ്പെരിയാർ പണിതത് ബ്രിട്ടീഷുകാരൻ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം. ഡാം പണിയണം എന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാൽ ആരെങ്കിലും ഡാം പണിയുമോ? അല്പമെങ്കിലും കോമൺസെൻസ് ഉണ്ടെങ്കിൽ മനുഷ്യരെ പേടിപ്പിക്കാൻ വേണ്ടി ഇങ്ങനെ പോസ്റ്റിടുമോ?. ഒരുകാര്യത്തിനും ഉറപ്പില്ലാത്ത നിങ്ങൾക്ക് മുല്ലപ്പെരിയാറിനു മാത്രം ഉറപ്പു വേണമെന്ന് എന്താണ് വാശി? സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിട്ട് ഇരുന്ന സമയത്ത് പിണറായി വിജയൻ എന്ത് പറഞ്ഞു എന്നത് നമ്മൾ കേൾക്കേണ്ട ആവശ്യമില്ല. പക്ഷെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുന്ന പിണറായി വിജയൻ പറയുന്നത് എന്താണെന്ന് നമ്മൾ കേൾക്കണം. മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കണോ അതോ വക്കീല് പറയുന്നത് വിശ്വസിക്കണോ?. ഞാൻ പൃഥ്വിരാജിനെ അധിക്ഷേപിച്ചിട്ടുമില്ല’, അഖിൽ പറയുന്നു.

സിനിമ നടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി തന്റെ അറിവിൽ ഇല്ലെന്നും അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തൽ ആയി കണ്ടാൽ മതി എന്നുമായിരുന്നു അഖിൽ മാരാർ തന്റെ ഫേസ്‌ബുക്കിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനെതിരെയായിരുന്നു താരത്തിന്റെ ആരാധകരുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button