Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് സുരാജ് വെഞ്ഞാറമൂട്

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ നൽകിയത്. ദുബായിയിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇഖ്ബാൽ മാർക്കോണി, പി.എം അബ്ദുറഹ്മാൻ, അംജദ് മജീദ്, ജംഷാദ് അലി, റജീബ് മുഹമ്മദ്, സി.എസ്. സുബലക്ഷ്മി എന്നിവർ ചേർന്നാണ് സുരാജിനെ സ്വീകരിച്ചത്.

Read Also: ബംഗാൾ -ബംഗ്ലാദേശ് അതിര്‍ത്തിയിൽ കേന്ദ്രസേനകളുടെ സുരക്ഷ ആവശ്യമില്ല :മമത ബാനര്‍ജി

കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ് എന്നീ താരങ്ങൾക്കും സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: ഈ പോരാട്ടം തമിഴ്നാടിനെതിരല്ല, ജീവൻ രക്ഷിക്കാനാണ്: സേവ് കേരള ബ്രിഗേഡ് നേതാക്കളുമായി ചർച്ച നടത്തി സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button