Latest NewsKeralaIndia

ഈ പോരാട്ടം തമിഴ്നാടിനെതിരല്ല, ജീവൻ രക്ഷിക്കാനാണ്: സേവ് കേരള ബ്രിഗേഡ് നേതാക്കളുമായി ചർച്ച നടത്തി സന്ദീപ് വാര്യർ

മുഖ്യമന്ത്രിയുടെ വിരട്ടൽ കൊണ്ട് ജനശക്തിയെ നിശബ്ദമാക്കാനാവില്ല .

എറണാകുളം: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പോരാട്ടം നടത്തുന്ന സേവ് കേരള ബ്രിഗേഡ് പ്രസിഡണ്ട് അഡ്വ . റസൽ ജോയിയെ ആലുവയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ സന്ദർശിച്ച് ചർച്ച നടത്തി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ഇത് രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ ലക്ഷോപ ലക്ഷം മനുഷ്യരുടെ ജീവന് വേണ്ടിയുള്ള പോരാട്ടമാണ് . മുഖ്യമന്ത്രിയുടെ വിരട്ടൽ കൊണ്ട് ജനശക്തിയെ നിശബ്ദമാക്കാനാവില്ല .

‘ഈ പോരാട്ടം തമിഴ്നാടിനെതിരല്ല . കേരളത്തിലെ മനുഷ്യരുടെ ജീവൻ രക്ഷിക്കാനാണ് . അടച്ചു പൂട്ടിയ ചെവികൾ തുറക്കേണ്ടതുണ്ട് . കേരളത്തിൻ്റെ ഒറ്റക്കെട്ടായ ശബ്ദം പുറത്തു വരേണ്ടതുണ്ട്.  ലോകമാസകലമുള്ള മനുഷ്യ സ്നേഹികളുടെ പിന്തുണ ഈ പോരാട്ടത്തിന്‌ വേണം’  എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പോരാട്ടം നടത്തുന്ന സേവ് കേരള ബ്രിഗേഡ് പ്രസിഡണ്ട് അഡ്വ . റസൽ ജോയിയെ ആലുവയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ സന്ദർശിച്ച് ചർച്ച നടത്തി . സേവ് കേരള ബ്രിഗേഡ് ഭാരവാഹികളായ അമൃത പ്രീതവും ബെന്നിയും സന്നിഹിതരായിരുന്നു.
ഇത് രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ ലക്ഷോപ ലക്ഷം മനുഷ്യരുടെ ജീവന് വേണ്ടിയുള്ള പോരാട്ടമാണ് . മുഖ്യമന്ത്രിയുടെ വിരട്ടൽ കൊണ്ട് ജനശക്തിയെ നിശബ്ദമാക്കാനാവില്ല .

ഈ പോരാട്ടം തമിഴ്നാടിനെതിരല്ല . കേരളത്തിലെ മനുഷ്യരുടെ ജീവൻ രക്ഷിക്കാനാണ് . അടച്ചു പൂട്ടിയ ചെവികൾ തുറക്കേണ്ടതുണ്ട് . കേരളത്തിൻ്റെ ഒറ്റക്കെട്ടായ ശബ്ദം പുറത്തു വരേണ്ടതുണ്ട്.
ലോകമാസകലമുള്ള മനുഷ്യ സ്നേഹികളുടെ പിന്തുണ ഈ പോരാട്ടത്തിന്‌ വേണം .

പ്രിയപ്പെട്ട യുവതി യുവാക്കളെ , പ്രവാസികളെ , നിങ്ങളീ പോരാട്ടത്തിൻ്റെ അംബാസഡർമാരാവുക . പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ കായിക വേദികളിൽ, പൊതു ഇടങ്ങളിൽ #decommissionmullaperiyardam ബാനറുകൾ ഉയരട്ടെ . ലോകം അറിയട്ടെ മുല്ലപ്പെരിയാറിൻ്റെ കഥ .
സാധ്യമാകുന്നിടത്തെല്ലാം ജനാധിപത്യ രീതിയിൽ , സമാധാനപരമായി നീതിക്കായി ശബ്ദമുയർത്താം.
https://www.facebook.com/groups/savekeralabrigade/
#Mullaperiyar #SaveKerala

shortlink

Related Articles

Post Your Comments

Related Articles


Back to top button