CricketLatest NewsNewsIndiaSports

‘കാഫിറുകളെ അല്ലാഹുവിന്റെ അനുഗ്രഹത്തോടെ പരാജയപ്പെടുത്തി’: ഇന്ത്യയ്‌ക്കെതിരായ വിജയത്തിൽ ബാബർ അസം (വീഡിയോ)

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത് ആദ്യമായിട്ടായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ബാബർ അസമിന്റെ തീരുമാനം ശരിവച്ച് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് ഷഹീൻ അഫ്രീദി വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 152 വിജയലക്ഷ്യം 17.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ പാകിസ്ഥാൻ ലക്ഷ്യം കണ്ടു. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട്‌ ഇന്ത്യ പരാജയപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

Also Read:സിപിഎം നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറി: പരാതി ഒതുക്കാന്‍ ശ്രമം, അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് കമ്മീഷണര്‍

പാകിസ്ഥാന്റെ വിജയത്തിനു പുറമെ ചിലർ ഇന്ത്യയിലിരുന്ന് ആഘോഷമാക്കുകയും ഇതിന്റെ പേരിൽ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കെതിരെ മുൻ ഓപ്പണർ വീരേന്ദർ സെവാഗ് അടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തു. എന്നാൽ, ക്രിക്കറ്റിൽ മതം കലർത്തരുതെന്ന് വിമർശിച്ച് നിരവധി പുരോഗമന ചിന്താഗതിക്കാർ സെവാഗിനെയും മറ്റുള്ളവരെയും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

മത്സരത്തിന് ശേഷം കളിയെ കുറിച്ച് ചോദിച്ച അവതാരകനോട് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കാഫിറുകളെ തോൽപ്പിക്കാൻ പറ്റിയത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് എന്നാണ് ഇന്ത്യാ പാക് ക്രിക്കറ്റിനു ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പ്രതികരിച്ചത്.

കാഫിറുകളെ അഥവാ അവിശ്വാസികളെ തോൽപ്പിക്കാൻ പറ്റിയത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണെന്ന് കരുതുന്നുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ ‘അതെ’ എന്നായിരുന്നു ബാബർ അസം പ്രതികരിച്ചത്. ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ആരാണ് ക്രിക്കറ്റിൽ മതം കലർത്തുന്നത് എന്ന് ഈ വീഡിയോ പങ്കുവെച്ച് നിരവധി പേര് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button