KeralaNattuvarthaLatest NewsNewsIndia

സൈക്കിളോടിക്കുന്ന പൃഥ്വിരാജ്, വീഡിയോ പങ്കുവച്ച് സുപ്രിയ: പെട്രോൾ വിലയിൽ പ്രതിഷേധിച്ചാണോയെന്ന് ആരാധകർ

തിരുവനന്തപുരം: സുപ്രിയ മേനോൻ പങ്കുവച്ച പൃഥ്വിരാജ് സൈക്കിൾ ഓടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു റിസോർട്ടിനുള്ളിലൂടെയാണ് പൃഥ്വി സൈക്കിളോടിക്കുന്നത്, ആദ്യത്തെ റീൽസ് പരീക്ഷണമാണ് അതുകൊണ്ട് ജഡ്ജ് ചെയ്യരുത് എന്ന് പറഞ്ഞാണ് സുപ്രിയ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഇതാണ് സുപ്രിയയുടെ ആദ്യത്തെ റീൽസ് വീഡിയോ.

Also Read:ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം: പൊലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

റീൽസിൽ സജീവമല്ലാത്ത സുപ്രിയ ആകെ പങ്കുവച്ചിരിക്കുന്നത് പൃഥ്വിയുടെ സൈക്കിൾ ഓട്ടവും, പിന്നെ പൃഥ്വിയുടെ തന്നെ ഇന്റർവ്യൂ, സിനിമാ രംഗങ്ങളുമാണ്. ഇതിനോടകം തന്നെ ധാരാളം പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ പൃഥ്വിയുടെ സൈക്കിൾ ഓട്ടത്തെക്കുറിച്ചോ, സുപ്രിയയുടെ ആദ്യത്തെ റീൽസ് വീഡിയോയെ കുറിച്ചോ ഒന്നുമല്ല ഇവിടെ ചർച്ചകൾ നടക്കുന്നത്. അത് സ്വാഭാവികമായും ആ ലൊക്കേഷനും, റെസ്റ്റോറന്റിനെയും കുറിച്ചാണ്. വളരെ ഭംഗിയുള്ള, വെള്ളത്താൽ ചുറ്റപ്പെട്ട ഒരു റെസ്റ്റോറന്റിലാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

ദേ രാജുവേട്ടൻ കടല് കാണാൻ പോകുന്നുവെന്നാണ് കമന്റ് ബോക്സിൽ ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്ന പ്രതികരണം . സുപ്രിയയ്ക്ക് മുൻപേ പൃഥ്വി റീൽസിൽ ഇടം പിടിച്ചിട്ടുണ്ട്. റീൽസ് ഇറങ്ങിയിട്ട് ഏറ്റവും ഒടുവിൽ അതിനെക്കുറിച്ചു അറിയുന്ന ആളാണോ സുപ്രിയ എന്നാണ് ഇനി ആരാധകരുടെ സംശയം.

shortlink

Related Articles

Post Your Comments


Back to top button