KeralaLatest NewsNews

കേരളത്തിൽ ശൈശവവിവാഹം വർധിക്കുന്നു : എട്ടുമാസത്തിനിടെ നടന്നത് 45 വിവാഹങ്ങൾ

വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ശൈശവവിവാഹം നടന്നിരിക്കുന്നത്

തിരുവനന്തപുരം : സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശൈശവ വിവാഹങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ്‌ വരെ സംസ്ഥാനത്ത് 45 ശൈശവവിവാഹം നടന്നതായിട്ടാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ശിശുക്ഷേമവകുപ്പിന്‌ ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. വകുപ്പ് അറിയാതെ നടക്കുന്ന വിവാഹങ്ങൾ വേറേയുമുണ്ട്. കഴിഞ്ഞ വർഷം 41 കല്യാണങ്ങളാണ് നടന്നിരിക്കുന്നത്.

വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ശൈശവവിവാഹം നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 27 ശൈശവവിവാഹമാണ് ഇവിടെ നടന്നത്. എന്നാൽ ഈ വർഷം ഓഗസ്റ്റ്‌ വരെ 36 വിവാഹമാണ് നടന്നിരിക്കുന്നത്. അതേസമയം, ശൈശവവിവാഹം കൂടുതലായി നടക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്ന മലപ്പുറത്ത്‌ മാറ്റംവന്നിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം മൂന്നു ശൈശവവിവാഹങ്ങളാണ്‌ നടന്നത്. ഇക്കൊല്ലം ഒരെണ്ണവും.

Read Also  :  കൊടിമര തര്‍ക്കം: എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍, പൊലീസ് ലാത്തി വീശി

ഈ വർഷം മൂന്ന് ശൈശവവിവാഹം നടന്ന ഇടുക്കിയാണ് രണ്ടാംസ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടുവീതവും തൃശ്ശൂരിൽ ഒരു കല്യാണവും നടന്നു. കഴിഞ്ഞ വർഷം ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ മൂന്നു ശൈശവവിവാഹങ്ങൾ നടന്നു. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ കല്യാണവും നടന്നു. കോഴിക്കോട്, കാസർകോട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രണ്ടുവർഷത്തിനിടെ ശൈശവവിവാഹം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button