ErnakulamKeralaNattuvarthaLatest NewsNews

കെ റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള ഒരാരുത്തരും ആയിരിക്കും: ഇത് വെറും ഇടത്പക്ഷ വിരോധം

ഇതാണ് നിങ്ങളുടെ പ്രതിരോധമെങ്കിൽ പ്രതിപക്ഷമില്ലാത്ത നിയമസഭയായിമാറും വരാനിരിക്കുന്ന കേരള നിയമസഭ

കൊച്ചി: വികസന വിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടി വിരുദ്ധ രാഷ്ട്രിയ കക്ഷികൾ ഒന്നിച്ചിരിക്കുമ്പോൾ വികസനം കൊതിക്കുന്ന കേരളിയ ജീവിതം നിങ്ങൾക്ക് മാപ്പ് തരില്ലെന്ന് നടൻ ഹരീഷ് പേരടി. കെ റെയില്‍ പദ്ധതിക്കെതിരെ സംഘടപ്പിച്ച സംയുക്ത പ്രതിഷേധ പരിപാടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതാണ് പ്രതിരോധമെങ്കിൽ പ്രതിപക്ഷമില്ലാത്ത നിയമസഭയായിമാറും വരാനിരിക്കുന്ന കേരള നിയമസഭയെന്നും നിയമസഭയിൽ നിറയെ പ്രതിപക്ഷ അംഗങ്ങൾ ഇരുന്ന് കാണാൻ ആഗ്രഹിക്കുന്ന കേരള ജനത നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതല്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

സാധരണക്കാർക്ക് ഒരു മണിക്കൂർകൊണ്ടും നാലു മണിക്കൂർ കൊണ്ടും കേരളത്തിന്റെ അങ്ങേതല മുതൽ ഇങ്ങേതല വരെ യാത്ര ചെയ്യേണ്ടതുണ്ടെന്നും കെ റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള നിങ്ങൾ ഒരാരുത്തരും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്നല്ലെങ്കിൽ നാളെ കാശ്‌മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകും: എയർ മാർഷൽ അമിത് ദേവ്

വിരുദ്ധ രാഷ്ട്രിയ ക്ഷികൾ ജനകിയ പ്രശ്നങ്ങൾക്ക് വേണ്ടി ഒന്നിച്ചിരിക്കുന്നത് തെറ്റല്ല…പക്ഷെ ജനവിരുദ്ധമായ വികസന വിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ വികസനം കൊതിക്കുന്ന കേരളിയ ജീവിതം നിങ്ങൾക്ക് മാപ്പ് തരില്ല…ഇതാണ് നിങ്ങളുടെ പ്രതിരോധമെങ്കിൽ പ്രതിപക്ഷമില്ലാത്ത പ്രതീക്ഷയില്ലാത്ത നിയമസഭയായിമാറും വരാനിരിക്കുന്ന കേരള നിയമസഭ…പ്രതിപക്ഷത്തെ ബഹുമാനിക്കുന്ന നിയമസഭയിൽ നിറയെ പ്രതിപക്ഷ അംഗങ്ങൾ ഇരുന്ന് കാണാൻ ആഗ്രഹിക്കുന്ന കേരള ജനത നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതല്ല …അവരുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നവരോടൊപ്പം മാത്രമേ കേരളം നിൽക്കു…

നിങ്ങൾക്ക് താമസിക്കാൻ സർക്കാർ ചിലവിൽ MLA ക്വോട്ടേർസുകളും പാർട്ടി ഓഫീസുകളും ഉണ്ടാവും…ഇതൊന്നുമില്ലാത്ത സാധരണക്കാർക്ക് ഒരു മണിക്കൂർകൊണ്ടും നാലു മണിക്കൂർകൊണ്ടും കേരളത്തിന്റെ അങ്ങേതല മുതൽ ഇങ്ങേതല വരെ യാത്ര ചെയേണ്ടതുണ്ട്…മാറുന്ന കാലത്തിനൊപ്പം ജീവിതം നിലനിർത്തേണ്ടതുണ്ട്…കെ.റെയിൽ നടപ്പിലായാൽ അതിൽ ആദ്യം അതിൽ സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള നിങ്ങൾ ഒരാരുത്തരും ആയിരിക്കും എന്ന തികഞ്ഞ ബോദ്യത്തോടെ ഒരു സത്യം പറയട്ടെ…ഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്…ഞങ്ങൾക്ക് കെ.റെയിൽ വേണം…വികസനം വേണം…പുതിയ ലോകത്തിനൊപ്പം വേഗത്തിൽ ഓടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button