Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 65 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 38 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്സിന്‍എടുക്കാതെ 11കോടി പേര്‍:ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം

5,48,368 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,376 പേർ രോഗമുക്തി നേടി. 8,782 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 70 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 45,392,093 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക: മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിൻ

shortlink

Related Articles

Post Your Comments


Back to top button