Latest NewsNewsLife StyleHealth & Fitness

വെെകി ഉറങ്ങുന്നവരാണോ നിങ്ങൾ?: എങ്കിൽ സൂക്ഷിക്കുക, ഈ അസുഖങ്ങൾ പിടിപെടാം

രാത്രി വൈകി ഉറങ്ങുകയും രാവിലെ വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്തമയും അലർജിയും വരാനുള്ള സാധ്യത കൂടുതലാണെന്ന്‌ പഠനം. കാനഡയിലെ ആൽബർട്ട സർവകലാശാലയിൽ പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. സുഭബ്രത മൊയ്‌ത്രയും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പശ്ചിമ ബംഗാളിലെ കൗമാരക്കാരിലാണ് പഠനം നടത്തിയത്. എപ്പോഴാണ് ഉറക്കം എഴുന്നേൽക്കുന്നത്, എത്ര മണിക്കൂർ ഉറങ്ങും, രാത്രിയിൽ എപ്പോഴാണ് ഉറങ്ങുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ പങ്കെടുത്തവരോട് ചോദിച്ചു. കൗമാരക്കാരെ അലട്ടുന്ന ചില ആരോ​ഗ്യപ്രശ്നങ്ങളും എന്തൊക്കെയാണെന്ന് ചോദ്യാവലിയിൽ ഉൾപ്പെടുത്തി.

Read Also  :  ബസിൽ വെച്ച് സ്വകാര്യ ഭാഗത്ത് സ്പർശിച്ചു: യുവാവിന്റെ മൂക്കിടിച്ച് പരത്തി, കഴുത്തിനു കുത്തിപ്പിടിച്ച്‌ കീഴ്പെടുത്തി യുവതി

ഇതോടെയാണ് വൈകി ഉറങ്ങുകയും വെെകി എഴുന്നേൽക്കുകയും ചെയ്യുന്ന കൗമാരക്കാരിൽ ആസ്തമ ഉണ്ടാകാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണെന്ന് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കുട്ടികളും ചെറുപ്പക്കാരും രാത്രി സമയങ്ങളിൽ മൊബൈൽ‌ ഫോണുകൾ‌, ടാബ്‌ലെറ്റുകൾ‌‌ എന്നിവയുടെ ഉപയോ​ഗം കുറയ്ക്കുന്നത് ആസ്തമയുടെയും അലർജിയുടെയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button