Latest NewsIndiaNews

കശ്മീരില്‍ വ്യാപാരിയെ കൊലപ്പെടുത്താനിറങ്ങിയ ഭീകരനെ സൈന്യം വകവരുത്തി

ഒക്ടോബര്‍ 17 നാണ് കുല്‍ഗാം ജില്ലയില്‍ വെച്ച് ബീഹാറില്‍ നിന്നെത്തിയ രണ്ട് തൊഴിലാളികളെ ഭീകരര്‍ വെടിവെച്ച് കൊന്നത്.

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചതായി ശ്രീനഗർ പൊലീസ്. തലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബരാമുള്ള ജില്ലയില്‍ വെച്ചാണ് ഇയാളെ വകവരുത്തിയത്. ജാവേദ് അവാനി എന്നാണ് ഇയാളുടെ പേര്. ജില്ലയിലെ ഒരു വ്യാപാരിയെ കൊലപ്പെടുത്താനുള്ള യാത്രാ മധ്യേയായിരുന്നു ഇയാള്‍. ഇതിനിടെ സൈന്യം ഇയാളെ വകവരുത്തുകയായിരുന്നു. അടുത്തിടെ ബീഹാറില്‍ നിന്നും കശ്മീരിലെത്തിയ രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുള്ളയാളാണ് ജാവേദ് എന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. അന്ന് ആക്രമണ നടത്തിയ ഗുല്‍സാര്‍ എന്ന ഭീകരനെ ഇയാളായിരുന്നു സഹായിച്ചത്.

Read Also: യുപിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, എല്ലാ ജില്ലകളിലും വ്യവസായങ്ങള്‍ വരുന്നു : യോഗി ആദിത്യനാഥ്

ഗുല്‍സാറിനെ ഒക്ടോബര്‍ 20 ന് സൈന്യം വധിച്ചിരുന്നു. ഒക്ടോബര്‍ 17 നാണ് കുല്‍ഗാം ജില്ലയില്‍ വെച്ച് ബീഹാറില്‍ നിന്നെത്തിയ രണ്ട് തൊഴിലാളികളെ ഭീകരര്‍ വെടിവെച്ച് കൊന്നത്. ഈ മാസം മാത്രം 11 പേരെയാണ് ഭീകര്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. സംഭവം കശ്മീരില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button