MalappuramLatest NewsKeralaNattuvarthaNews

പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർത്ഥിനി പ്രസവിച്ചു: പൊക്കിൾ കൊടി മുറിച്ച് പ്രസവിക്കേണ്ട വിധം പഠിച്ചത് യൂട്യൂബ് നോക്കി

മലപ്പുറം: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ചു. മലപ്പുറം ജില്ലയിലെ കോ​ട്ട​ക്ക​ല്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വം. പെൺകുട്ടിയെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 22 വ​യ​സ്സു​ള്ള യു​വാ​വി​നെ പോ​ക്സോ കേ​സി​ല്‍ കോ​ട്ട​ക്ക​ല്‍ എ​സ്.​എ​ച്ച്‌.​ഒ എം.​കെ. ഷാ​ജി അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ക്​​ടോ​ബ​ര്‍ 20ന് പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Also Read:ഭീരുക്കള്‍ പുസ്തകങ്ങളില്‍ നമ്മെ പഠിപ്പിച്ചതല്ല, സവർക്കർ കിടന്ന ഈ ജയിലാണ് സ്വാത്രന്ത്യത്തിന്റെ സത്യം: കങ്കണ റനൗട്ട്

പീഡനത്തിനിരയായ പെൺകുട്ടി ഗ​ര്‍​ഭ​കാ​ല​ത്ത്​ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തുടർന്ന് പ്രസവസമയത്ത് വീ​ട്ടി​ല്‍ നി​ന്ന്​ ത​ന്നെ യു ​ട്യൂ​ബ് നോ​ക്കി​ സ്വ​യം പൊ​ക്കി​ള്‍​ക്കൊ​ടി അ​റു​ത്തു​മാ​റ്റുകയായിരുന്നു. എന്നാൽ പ്ര​സ​വ​ശേ​ഷം മൂ​ന്ന്​ ദി​വ​സം ക​ഴി​ഞ്ഞ്​ അ​ണു​ബാ​ധ​യു​ണ്ടാ​യ​തോ​ടെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പെൺകുട്ടിയെ പ്ര​വേ​ശി​പ്പി​ക്കേണ്ടി വന്നതോടെയാണ് കാര്യങ്ങൾ പു​റ​ത്ത​റി​ഞ്ഞ​ത്.

ആശുപത്രിയിൽ എത്തിയതോടെ വ​യ​സ്സി​ലും മ​റ്റും വൈ​രു​ധ്യം വ​ന്ന​താണ്‌ സംശയങ്ങൾക്ക് ഇടയാക്കിയത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റിഞതോടെ ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ വിവരമറിയിക്കുകയും തുടർന്ന് കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കുകയുമായിരുന്നു. പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് യു​വാ​വ് ത​ന്നെ പീ​ഡി​പ്പി​ച്ച​തെ​ന്ന്​ കു​ട്ടി ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് മൊ​ഴി ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button