Latest NewsNewsIndia

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് ജയിക്കും: ബിജെപിയെ തോൽപിക്കുകയാണ് ആത്യന്തിക ലക്ഷ്യം: ലാലു പ്രസാ‌ദ് യാദവ്

പട്ന: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അധികാരത്തിലെത്തുമെന്ന് പ്രവചനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാ‌ദ് യാദവ്. തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും ലാലു പ്രസാ‌ദ് യാദവ് വ്യക്തമാക്കി.

ഇപ്പോൾ യുപി ഭരിക്കുന്നത് ഒരു ക്രിമിനലാണെന്നും ഇരുനൂറോളം പേരെയാണ് യുപി പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതെന്നും ലാലു പറഞ്ഞു. യുപിയിലെ ജനങ്ങൾ രോഷാകുലരാണെന്നും എല്ലാ ജാതിക്കാരും ഒന്നിച്ചുനിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഹങ്കാരം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെയും നരേന്ദ്ര മോദിയെയും തോൽപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ലാലു പ്രസാ‌ദ് യാദവ് കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ നിൽക്കുന്നത് മോക്ഷത്തിനല്ല, രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നു, സിപിഎം പരിഗണിച്ചില്ല: ചെറിയാൻ ഫിലിപ്

ബിഹാറിൽ ഉപതിരഞ്ഞെടുപ്പു കഴിയുമ്പോൾ കോൺഗ്രസിനു സ്വന്തം നില മനസ്സിലാകും. കോൺഗ്രസുമായി ദേശീയ തലത്തിലാണ് ആർജെഡിക്കു സഖ്യമുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർജെഡി സോണിയ ഗാന്ധിയെ പിന്തുണച്ചെങ്കിലും മൻമോഹൻ സിങ്ങിനെയാണു സോണിയ നിയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button