ThiruvananthapuramNattuvarthaLatest NewsKeralaNews

രാഷ്ട്രീയത്തിൽ നിൽക്കുന്നത് മോക്ഷത്തിനല്ല, രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നു, സിപിഎം പരിഗണിച്ചില്ല: ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് മോക്ഷത്തിന് വേണ്ടിയല്ലെന്നും മോഹമുണ്ട് എന്നാൽ അതിമോഹമില്ലെന്നും വ്യക്തമാക്കി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്. രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും വാക്കുനല്‍കിയിട്ടും സിപിഎം പരിഗണിച്ചില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയത്തില്‍ കയ്യൊപ്പു ചാര്‍ത്താന്‍ കഴിയുന്ന പദവികളൊന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇടതുപക്ഷത്തു നിന്ന കാലത്ത് തന്റെ രാഷ്ട്രീയ അസ്തിത്വം ഇല്ലാതായെന്നും അദ്ദേഹം പരാതിപ്പെട്ടു.

പിണറായി വിജയന്‍ തന്റെ രക്ഷകര്‍ത്താവ് ആയിരുന്നുവെന്നും താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്ന പിണറായിയുടെ വാക്കുകള്‍ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്വകാര്യദുഃഖങ്ങളും ആരോഗ്യപ്രശ്നങ്ങളും വന്നപ്പോള്‍ പിണറായി ഇടപെട്ടിട്ടുണ്ടെന്നും പിണറായിയോടും കോടിയേരി ബാലകൃഷ്ണനോടും നല്ല ബന്ധം തുടരുമെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.

ഡൽഹി കലാപക്കേസ്: പ്രതികൾ തെളിവുകളായി സമർപ്പിച്ച മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകൾ

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആരൊക്കെ വരുന്നുവെന്ന് അദ്ദേഹം അറിയുന്നില്ലെന്നും അവതാരങ്ങളെക്കുറിച്ചു പറയുന്ന മുഖ്യമന്ത്രി ഒപ്പമുള്ള പലരെയും മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മന്ത്രിസഭാംഗങ്ങള്‍ക്കും സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയെ പേടിയാണ് മുഖ്യമന്ത്രിയോട് വസ്തുതകള്‍ പറയാന്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കഴിയുന്നില്ല. ഒപ്പമുള്ളവരെ മനസ്സിലാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രി അപകടത്തിലാകും’. ചെറിയാൻ ഫിലിപ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button