KeralaLatest NewsNews

മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഇന്ന് ജയില്‍ മോചിതനാകില്ല, ജാമ്യം നിന്നത് ജൂഹി ചൗള

 

മുംബൈ : മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ ഇന്നും ജയില്‍ മോചിതനാകില്ലെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ട് തന്നെ ആര്യന്‍ ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നതിനെ തുടര്‍ന്ന് ശനിയാഴ്ചയായിരിക്കും മോചനം.

Read Also : ജാമ്യക്കാർ പിൻമാറി: ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിക്ക് പുറത്തിറങ്ങാനായില്ല

അതേസമയം നടി ജൂഹി ചൗളയാണ് ആര്യന്‍ ഖാന് ജാമ്യം നില്‍ക്കുന്നത്. കോടതിയില്‍ ഒരു ലക്ഷത്തിന്റെ ജാമ്യം ഒപ്പിട്ട് നല്‍കാന്‍ ജൂഹി ചൗള ഇന്ന് എത്തിയിരുന്നു. നിരവധി ച്ത്രങ്ങളില്‍ ഷാരൂഖ് ഖാന്റെ ഹിറ്റ് ജോഡിയായ ജൂഹി ചൗള താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിക്കേസില്‍ ആര്യന്‍ ഖാന് 25 ദിവസത്തിന് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.ഡബ്‌ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് എന്‍.സി.ബി കോടതിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button