KeralaNattuvarthaLatest NewsNewsIndia

ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ അപ്പു ഉണ്ടാകും: അപ്പു എന്താ പരിപ്പുവടയാണോ

തിരുവനന്തപുരം: ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ അപ്പു ഉണ്ടാകും എന്ന തലക്കെട്ടിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് മീഡിയ വൺ പ്രസിദ്ധീകരിച്ച വാർത്തയെ ട്രോളി സോഷ്യൽ മീഡിയ. വളരെ നിഷ്കളങ്കനായ, താരപുത്രനെന്ന തോന്നൽ ഇല്ലാത്ത ഒരാളാണ് പ്രണവ്. പലപ്പോഴും അദ്ദേഹം ഒരു സാധാരണക്കാരനെ പോലെ ജീവിക്കുന്നത് സാമൂഹ്യമാധ്യമങ്ങൾ വഴി നമ്മൾ കണ്ടിട്ടുമുണ്ട്. ഇതിനെ സംബന്ധിക്കുന്ന വാർത്തയായിരുന്നു മീഡിയ വൺ പ്രസിദ്ധീകരിച്ചത്.

Also Read:ഡൽഹി കലാപക്കേസ്: പ്രതികൾ തെളിവുകളായി സമർപ്പിച്ച മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകൾ

ചായക്കടയിൽ കയറി ഇരിക്കാൻ അപ്പു എന്താ പരിപ്പുവടയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വിനീത് ശ്രീനിവാസൻ പ്രണവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലെ ഗാനം വൈറലായിരുന്നു. ഇതിനു പുറമെയാണ് ഇത്തരത്തിൽ ഒരു വാർത്ത വന്നതും സോഷ്യൽ മീഡിയ അതിനെ ട്രോളുകൾ കൊണ്ട് നേരിട്ടതും.

വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ ലൈവിൽ വന്നപ്പോഴാണ് ഈ പ്രസ്താവന പറഞ്ഞത്. ‘ചിലപ്പോള്‍ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് നമ്മൾ ഒരു ചായക്കടയില്‍ കയറിയാല്‍ അവിടെ ഒരു പക്ഷെ അപ്പു ഇരിക്കുന്നുണ്ടാവും. അങ്ങനെ ആര്‍ക്കും പിടിതരാത്ത ആളാണ്. പക്ഷേ ആളുകള്‍ക്ക് അപ്പുവിനെപ്പറ്റി അറിയാത്തതുകൊണ്ട്, എന്തു പറഞ്ഞാലും തള്ളാണെന്നു പറയും. അതുകൊണ്ട് താന്‍ തള്ളുന്നില്ല’, വിനീത് ലൈവ് വീഡിയോയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button