KeralaLatest NewsNews

ബാര്യംകുന്തന്റെ പുതിയ പോട്ടം റിലീസ് ചെയ്തു, ഇതാണ് ആ അവതാരം: മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍

വാരിയംകുന്നന്റെ ഇതുവരെ കാണാത്ത ഫോട്ടോ എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി

തിരുവനന്തപുരം : കേരളത്തിലെ ഒരു വിഭാഗം വീരപുരുഷനായി അവതരിപ്പിച്ചിരിക്കുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തെന്ന് വാര്‍ത്തകള്‍ . സമൂഹമാദ്ധ്യമങ്ങളിലാണ് വാരിയംകുന്നന്റെ ചിത്രം എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തയാള്‍, ചരിത്ര പുരുഷന്‍ എന്നൊക്കെയാണ് ചിത്രം പങ്കുവച്ചവര്‍ പറയുന്നത്. ഇതിനെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ പരിഹാസവുമായി രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് വാരിയംകുന്നന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിനെതിരെ പരിഹാസവുമായി അദ്ദേഹം രംഗത്ത് എത്തിയത്.

Read Also : സുൽത്താൻ വാരിയം കുന്നൻ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്: ധീര കേസരി എന്ന് മദനി

റമീസ് മുഹമ്മദ് എഴുതിയ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ പുസ്തകത്തിന്റെ മുഖചിത്രമാണ് വാരിയംകുന്നന്റെ ചിത്രം എന്ന പേരില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

വാരിയംകുന്നന്റെ ഇതുവരെ പുറംലോകം കാണാത്ത യഥാര്‍ത്ഥ ഫോട്ടോയും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച അമൂല്യ രേഖകളും പുസ്തകത്തിലുണ്ടാകുമെന്ന് റമീസ് മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘ബാര്യംകുന്തന്റെ പുതിയ പോട്ടം റിലീസ് ചെയ്തു.
എന്തിനോ തിളച്ചോരു മലരേ
മോഷണം തൊഴിലാക്യ മലരേ
അവനോന്റെ ഡാഷ് നോക്കിയോടാന്‍
ആഹ്വാനം കൊടുത്തോരു മലരേ
നാട്ടാരെ വെറുപ്പിച്ച മലരേ
വെടികൊണ്ടു പടമായ മലരേ
വെറും മലരേ… ഓട് മലരേ’ …

 

shortlink

Related Articles

Post Your Comments

Related Articles


Back to top button