Latest NewsNewsInternational

ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിലേയ്ക്ക്

പ്യോഗാംഗ്; പൗരന്‍മാരോട് 2025 വരെ വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ പുതിയ നിര്‍ദ്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയ ചൈനയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തി അടച്ചതോടെ ചൈനയുമായുള്ള വ്യാപാരം അവസാനിച്ചു. ഇതാണ് പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. 2025 ഓടെ മാത്രമേ ഈ അതിര്‍ത്തികള്‍ തുറക്കുകയുള്ളൂവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അടുത്തിടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായ ചുഴലിക്കാറ്റും കനത്ത മഴയും ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായെന്നും അധികൃതര്‍ പറയുന്നു.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഉത്തരകൊറിയയില്‍ 3 ദശലക്ഷത്തോളം പേരുടെ ജീവന്‍ അപഹരിച്ച ക്ഷാമത്തിന് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 2025 വരെ അതിര്‍ത്തി തുറക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഇവര്‍ പറയുന്നു. രാജ്യം ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് കഴിഞ്ഞ ആഴ്ച വിളിച്ച് ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കിം ജോങ് ഉന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button