Latest NewsNewsWeirdVideosFunny & Weird

കുരങ്ങന്‍ അടിച്ചുമാറ്റിയ കണ്ണട തിരികെ വാങ്ങാനായി യുവാവിന്റെ തന്ത്രം: വൈറലായി വീഡിയോ

മനുഷ്യന്‍ ചെയ്യുന്നത് പോലെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് കുരങ്ങന്മാർ. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
രൂപിന്‍ ശര്‍മ്മ ഐപിഎസ് ആണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ ഇരുമ്പു ചട്ടക്കൂടിന്റെ മുകളില്‍ ഇരിക്കുകയാണ് കുരങ്ങന്‍. കുരങ്ങന്റെ കൈയില്‍ യുവാവിന്റെ പക്കൽ നിന്നും അടിച്ചുമാറ്റിയ കണ്ണട ഉണ്ട്. ഇത് തിരികെ ലഭിക്കുന്നതിന് യുവാവ് താഴെ നില്‍ക്കുന്നത് കാണാം. തുടക്കത്തില്‍ കണ്ണട തിരികെ നല്‍കാന്‍ കുരങ്ങന്‍ തയ്യാറാവുന്നില്ല.

Read Also  :  യുപിയിൽ നേരിയ വോട്ടുകള്‍ക്ക് തോറ്റ 25 സീറ്റുകള്‍ പിടിക്കാൻ ലക്ഷ്യമിട്ട് ബിജെപി: മുസ്ലിം വോട്ടുകള്‍ പിടിക്കാന്‍ പദ്ധതി

ഇതോടെ അനുകരിക്കുന്നതില്‍ താത്പര്യം കാട്ടുന്ന കുരങ്ങന്റെ പ്രകൃതം തന്നെ വിദ്യയാക്കാന്‍ യുവാവ് തീരുമാനിച്ചു. ജ്യൂസ് കുടിക്കുന്നത് പോലെ കാണിച്ച ശേഷം ജ്യൂസ് പാക്കറ്റ് കുരങ്ങന്റെ നേര്‍ക്ക് നീട്ടി. കുരങ്ങന്‍ ജ്യൂസ് പാക്കറ്റ് വാങ്ങുകയും കണ്ണട കൈയൊഴിയുകയും ചെയ്തു. കണ്ണട ആദ്യം ഇരുമ്പു ചട്ടക്കൂടില്‍ കുടുങ്ങി. എന്നാല്‍ യുവാവിന് തന്നെ തിരികെ ലഭിക്കുന്നതിന് കുരങ്ങന്‍ അത് തട്ടി യുവാവിന്റെ കൈയിലേക്ക് ഇട്ടുകൊടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button