ThrissurKeralaNattuvarthaLatest NewsNews

ലൈവിൽ മാത്രം വന്നു പോകുന്ന റോഡ് വികസനം: കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ പല്ലുകൾ തെറിച്ചു പോയി

മ​ണ്ണു​ത്തി: റോ​ഡി​ലെ കു​ഴി​യി​ല്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ പല്ലുകൾ തെറിച്ചു പോയി. മൂ​ര്‍​ക്ക​നി​ക്ക​ര ഗ​വ. യു.​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വി​ന്‍​സി​ക്കാ​ണ്(42)​ പല്ലുകൾ തെറിച്ചു പോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. നെ​ല്ലി​ക്കു​ന്ന് – ന​ട​ത്ത​റ റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ണ്ടാ​കു​ന്ന നാ​ലാ​മ​ത്തെ അ​പ​ക​ട​മാ​ണ് ഇത്. ഒ​ന്ന​ര​യ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ലാ​ണ്​ വിൻസിയുടെ സ്​​കൂ​ട്ട​ര്‍ വീ​ണ​ത്.

Also Read:നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം: തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി

അപകടത്തിൽ വിൻസിയുടെ മുഖത്തെ എല്ലുകൾ പൊട്ടിയിട്ടുണ്ട്, പല്ലുകൾ തെറിച്ചു പോയതടക്കം നിരവധി പരിക്കുകൾ ഉള്ള അ​ധ്യാ​പി​ക​യെ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കി. നെ​ല്ലി​ക്കു​ന്ന് വ​ട്ട കി​ണ​ര്‍, പ​ള്ളി, സെന്‍റ​ര്‍, ക​പ്പേ​ള സ്​​റ്റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 17 കു​ഴി​ക​ളാ​ണ്​ ഉ​ള്ള​ത്. പൈ​പ്പി​ടാ​നാ​ണ്​ ഇ​വി​ടെ കു​ഴി​യെ​ടു​ത്ത​ത്. പ​ണി​ക​ള്‍ ഒ​രു വ​ര്‍​ഷം മു​മ്ബ് തീ​ര്‍​ന്നെ​ങ്കി​ലും കു​ഴി അ​ട​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ടാ​റി​ട​ല്‍ ന​ട​ത്തി​യി​ട്ടി​ല്ല. ഇതാണ് ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥകളാകാൻ കാരണമാകുന്നത്.

കി​ഴ​ക്കെ കോ​ട്ട​യി​ല്‍ നി​ന്ന് ന​ട​ത്ത​റ വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ദൂ​രം വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ അ​ക​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. എ​ന്നി​ട്ടും കോ​ര്‍​പ​റേ​ഷ​ന്‍ നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണ്. അതേസമയം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവും സംഭവത്തെ തുടർന്ന് ഉയരുന്നുണ്ട്. ലൈവിൽ മാത്രം വന്നുപോകുന്ന വികസനമെന്നാണ് മന്ത്രിയെ സാമൂഹ്യമാധ്യമങ്ങൾ വിമർശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button