KeralaLatest NewsNewsCrime

ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു: കൊല്ലം സ്വദേശി അറസ്റ്റിൽ

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മുതലാണ് ജോൺ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ തുടങ്ങിയത്

കൊ​ല്ലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലംപ​ള്ളി​ത്തോ​ട്ടം വാ​ടി വ​യ​ലി​ല്‍ പു​ര​യി​ട​ത്തി​ല്‍ ജോ​ണ്‍ (50) ആ​ണ് ​ അറസ്റ്റിലായത്. പള്ളിത്തോട്ടം സ്വദേശിയായ ഏഴ് വ​യസു​കാ​ര​നാ​ണ് അതിക്രമത്തിനിരയായത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മുതലാണ് ജോൺ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ തുടങ്ങിയത്. കുട്ടിക്ക് മിഠായിയും ചോക്ലേറ്റും നൽകി വശത്താക്കി ഇയാളുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് ജോൺ ലൈംഗികമായി ഉപദ്രവിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ മാതാവ് പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Read Also  :  ഇന്ത്യൻ നേവിയിൽ സെയിലർ നിയമനം : പത്താം ക്ലാസുകാര്‍ക്ക് അവസരം

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button