Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യൻ നേവിയിൽ സെയിലർ നിയമനം : പത്താം ക്ലാസുകാര്‍ക്ക് അവസരം

ഇന്ത്യൻ നേവിയിലെ സെയിലർ (എം.ആർ) തസ്തികയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

Read Also  :  ‘ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിച്ചു, ആരുടെ കൂടെ ജീവിക്കണം എന്നത് എന്റെ തീരുമാനം’: സജി ചെറിയാനെതിരെ പരാതി നൽകി അനുപമ

നവംബർ 2 വരെ അപേക്ഷ സമർപ്പിക്കാൻ സമയമുണ്ട്. 300 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 1500 പേർക്കായി എഴുത്ത് പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും നടത്തും. നിശ്ചിത കട്ടോഫ് മാർക്കുള്ളവർക്ക് എഴുത്ത് പരീക്ഷയുണ്ടാവും. കട്ടോഫ് മാർക്ക് ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിരിക്കും. പത്താം ക്ലാസ് ജയമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button