ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ വി​വി​ധ കോ​ട​തി​ക​ളി​ലായി കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം പോക്​സോ കേസുകൾ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ വി​വി​ധ കോ​ട​തി​ക​ളി​ലായി കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം പോക്​സോ കേസുകൾ. പോ​ക്​​സോ കേ​സ്​ കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​തി​വേ​ഗ കോ​ട​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്ഥാ​പി​ച്ചി​ട്ടും 10,187 കേ​സ്​ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യാ​ണ്​ ഔദ്യോഗിക ക​ണ​ക്ക്. കേസുകൾ കൂ​ടു​ത​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തും കു​റ​വ്​ വ​യ​നാ​ട്ടി​ലു​മാ​ണ്.

​തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1474 കേ​സ്​ കെ​ട്ടി​ക്കി​ട​ക്കുമ്പോൾ വ​യ​നാ​ട്ടി​ല്‍ 284 കേ​സുകളാ​ണു​ള്ള​ത്. കൊ​ല്ലം -710, പ​ത്ത​നം​തി​ട്ട -351, ആ​ല​പ്പു​ഴ -532, കോ​ട്ട​യം -479, ഇ​ടു​ക്കി -573, എ​റ​ണാ​കു​ളം -711, തൃ​ശൂ​ര്‍ -1196, പാ​ല​ക്കാ​ട്​ -635, മ​ല​പ്പു​റം-1310, കോ​ഴി​ക്കോ​ട്​ -608, ക​ണ്ണൂ​ര്‍ -841, കാ​സ​ര്‍​കോ​ട്​ -483 എ​ന്നി​ങ്ങ​നെ​യാ​ണ്​​ മ​റ്റ്​ ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്.

സ്‌പെയിനിൽ മുഖ്യം സെക്‌സ് ടൂറിസമാണ്, ഇവിടെ സെക്‌സ് എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണ്: സജി ചെറിയാന്‍റെ പ്രസംഗം‍ വിവാദം

പോക്സോ കേസുകൾ ഉൾപ്പെടെ കൈ​കാ​ര്യം ചെ​യ്യുന്നതിനായി സം​സ്ഥാ​ന​ത്ത്​ 28 താ​ല്‍​ക്കാ​ലി​ക അ​തി​വേ​ഗ കോ​ട​തി​ക​ള്‍ സ്ഥാ​പി​ച്ചിട്ടുണ്ട്. പോ​ക്​​സോ കേ​സുകൾ​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​താ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍​ത​ന്നെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണമെന്നും അതിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ നീ​ക്കി വേ​ഗം വി​ധി പ​റ​യു​ക​യും വേ​ണമെന്നാണ് വ്യ​വ​സ്ഥ. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്​ മുമ്പുള്ള കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​ണ്​ വി​ധി വ​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button