KeralaLatest NewsNewsCrime

മന്ത്രവാദിനി ചമഞ്ഞ് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസ് : യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട് : മന്ത്രവാദിനി ചമഞ്ഞ് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ യുവതിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രവാദത്തിലൂടെ പരിഹാരം തേടിയാണ് കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദ ഇവരുടെ അടുത്ത് എത്തിയത്. തുടർന്ന് യുവതിയുടെ പക്കൽ നിന്നും 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.

Read Also  :  കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും, ആര്യൻ നിരപരാധി: പടക്കങ്ങളും പോസ്റ്ററുകളുകളുമായി ആര്യനെ സ്വീകരിച്ച് ആരാധകർ

സിഐ ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ചാലില്‍ അശോകന്‍, പിപി മോഹനകൃഷ്ണന്‍, പി പ്രദീപന്‍, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇവര്‍ മന്ത്രവാദത്തിനെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചതായി ആരോപണമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button