KeralaCinemaNattuvarthaLatest NewsNews

കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും, ആര്യൻ നിരപരാധി: പടക്കങ്ങളും പോസ്റ്ററുകളുകളുമായി ആര്യനെ സ്വീകരിച്ച് ആരാധകർ

മുംബൈ: ജയിൽ മോചിതനായ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളം. പടക്കങ്ങളും പോസ്റ്ററുകളും ബാനറുകളുമായി ഒരു ഉത്സവാന്തരീക്ഷം തന്നെയാണ് ആരാധകർ വീടിന് മുൻപിൽ ആര്യന് വേണ്ടി ഒരുക്കിയത്.

Also Read:ആപ്പിളിനെ വെല്ലാന്‍ സ്മാര്‍ട്ട് വാച്ചുമായി മെറ്റ

കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും എന്നായിരുന്നു മിക്ക ബാനറുകളിലും എഴുതിയിരുന്നത്. ഷാരൂഖ് ഖാന്റെ പടമുള്ള ടീ ഷര്‍ട്ടും അണിഞ്ഞു കൊണ്ടാണ് മിക്കവരും മന്നത്തിനു മുന്നില്‍ എത്തിയത്. ആര്യന്‍ ഖാന്‍ നിരപരാധിയായിരുന്നുവെന്നും അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഒരു ആരാധകന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ഏഴു ദിവസമായി തങ്ങള്‍ ഇതു പോലെ ഷാരൂഖിന്റെ വീട്ടില്‍ വന്ന് കാത്തിരിക്കുകയായിരുന്നുവെന്നും ആരാധകര്‍ വ്യക്തമാക്കി.

അതേസമയം, ജാമ്യം ലഭിച്ചിട്ടും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാലാണ് ആര്യന്റെ മോചനം ഇത്രത്തോളം നീണ്ടു പോയത്. ഷാരൂഖിന്റെ ഉറ്റ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button