CinemaLatest NewsNewsEntertainmentVideosFunny & Weird

മേക്കപ്പില്ലാത്ത മുഖം ക്യാമറയിൽ പകർത്തിയ മകനെ തല്ലി നടി അർച്ചന: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മുംബൈ: മേക്കപ്പില്ലാത്ത മുഖം ക്യാമറയിൽ പകർത്തിയ മകൻ ആയുഷ്മാൻ സേഥിയെ നടി അർച്ചന പുരാൺ സിംഗ് തല്ലുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. താനറിയാതെ മകൻ വീഡിയോ എടുക്കുന്നു എന്നറിഞ്ഞതിന് ശേഷം അവർ അവനെ മർദ്ദിക്കുകയായിരുന്നു. അർച്ചനയും മകൻ ആയുഷ്മാനുമാണ് ഇതേ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരു കയ്യിൽ കത്രിക പിടിച്ച് മുടിമുറിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുറിച്ച തലമുടി വീഴാൻ പാകത്തിന് ഒരു ഡസ്റ്റ്ബിന്നും കരുതിയിരുന്നു.’ആവശ്യത്തിന് മുറിച്ചെന്നു തോന്നുന്നു. ഇനിയും മുറിച്ചാൽ മൊട്ടയാവും’എന്ന് മകനോട് പറയുന്ന അർച്ചനയെ വീഡിയോയിൽ കാണാവുന്നതാണ്. പെട്ടെന്നാണ് മകൻ ഇൻസ്റ്റഗ്രാം ക്യാമറ ഓൺ ആക്കിയ വിവരം അർച്ചന മനസ്സിലാക്കുന്നത്. ‘ഇത് റെക്കോർഡ് ചെയ്യാൻ പറ്റില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ഇവർ മകനെ തല്ലുന്നത്. വീഡിയോ അവസാനിക്കും മുൻപ് തല്ലുന്ന ഒച്ചയും കേൾക്കാം.

Read Also  :  ഒരു ദിവസം കൊണ്ട് ‘തള്ള്’ അവസാനിച്ചു, ആധികാരികമല്ലെന്ന് കണ്ടു വിക്കിപീഡിയ വരെ ആ ഫോട്ടോനീക്കം ചെയ്തുവെന്ന് ശങ്കു ടി ദാസ്

‘അമ്മയുടെ തല്ല്, അമ്മയെ അലോസരപ്പെടുത്തുന്നതിലും മികച്ച വിനോദം വേറെയുണ്ടോ’ എന്ന ക്യാപ്‌ഷനും തമാശ രൂപേണയുള്ള ചില ഇമോജികളുമാണ് മകൻ വീഡിയോയ്ക്ക് പോസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, വീഡിയോയെ പിന്തണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Ayushmaan Sethi (@ayushmaansethi)

shortlink

Related Articles

Post Your Comments

Related Articles


Back to top button