Latest NewsIndiaNews

എന്റെ മുത്തശ്ശി അവസാന നിമിഷം വരെയും നിര്‍ഭയമായി രാജ്യത്തെ സേവിച്ചു, അവരുടെ ജീവിതം ഞങ്ങള്‍ക്ക് പ്രചോദനമാണ്: രാഹുല്‍

ഇന്ദിരാഗാന്ധിയുടെ സ്മാരകമായ ശക്തിസ്ഥലില്‍ രാഹുല്‍ ഗാന്ധി പുഷ്പാഞ്ജലി അര്‍പ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനത്തില്‍ ആദരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്റെ മുത്തശ്ശി അവസാന നിമിഷം വരെ നിര്‍ഭയമായി രാജ്യത്തെ സേവിച്ചുവെന്നും അവരുടെ ജീവിതം ഞങ്ങള്‍ക്ക് പ്രചോദനമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

സ്ത്രീ ശക്തിയുടെ മഹത്തായ ഉദാഹരണമാണ് ഇന്ദിരാഗാന്ധിയെന്നും അദ്ദേഹം കുറിച്ചു. ഈ രക്തസാക്ഷിത്വ ദിനത്തില്‍ ആദരം അര്‍പ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ഇന്ദിരാഗാന്ധിയുടെ സ്മാരകമായ ശക്തിസ്ഥലില്‍ രാഹുല്‍ ഗാന്ധി പുഷ്പാഞ്ജലി അര്‍പ്പിച്ചു.

Read Also : പോക്‌സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും

1984ല്‍ ഒക്ടോബര്‍ 31ന് ആണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അവരുടെ തന്നെ രണ്ട് സുരക്ഷാഭടന്മാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നിരവധി നേതാക്കളും ആദരം അര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button