COVID 19KeralaLatest NewsNews

മതപരമായ കാരണത്താലും ആരോഗ്യപരമായ കാരണത്താലും 2282 അധ്യാപകർ വാക്സിൻ എടുത്തില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാനത്ത് ഇനിയും 2282 അധ്യാപകർ വാക്സിൻ എടുക്കാനുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മതപരമായ കാരണം, അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനെടുക്കാത്ത ഈ അധ്യാപകരോട് സ്‌കൂളിലേക്ക് വരേണ്ടെന്ന് മന്ത്രി അറിയിച്ചു. അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി.

Also Read:എന്റെ മുത്തശ്ശി അവസാന നിമിഷം വരെയും നിര്‍ഭയമായി രാജ്യത്തെ സേവിച്ചു, അവരുടെ ജീവിതം ഞങ്ങള്‍ക്ക് പ്രചോദനമാണ്: രാഹുല്‍

സംസ്ഥാനത്ത് 15,452 സ്കൂളുകളിലായി ആകെ 1,75,000 അധ്യാപകരും 25,000 അനധ്യാപകരുമാണുള്ളത്. ഇവരിൽ 2282 അധ്യാപകരും 327 അനധ്യാപകരുമാണ് ഇതുവരെ വാക്സിനെടുക്കാത്തത്. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും ധൈര്യമായി സ്കൂളിൽ എത്തിക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും. ക്ലാസില്‍ നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ ആദ്യഘട്ടമായി തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെയാകും തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button