KannurKeralaNattuvarthaLatest NewsNews

വിശ്വാസത്തിന്റെ പേരിൽ ചികിത്സ വൈകിച്ചു,പെൺകുട്ടിക്ക് ദാരുണാന്ത്യം: കുടുംബം മതപരമായ ചികിത്സ നൽകുകയായിരുന്നുവെന്ന് ആരോപണം

കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. മൂന്ന് ദിവസമായി ആരംഭിച്ച പനി അതികലശലായിട്ടും പെൺകുട്ടിക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നൽകാൻ വീട്ടുകാർ തയ്യാറായില്ലെന്നും കുടുംബം ചികിത്സ വൈകിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി മരണപ്പെട്ടതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.

പനി കൂടിയതോടെ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, യാത്രാമദ്ധ്യേ ഫാത്തിമ മരണപ്പെടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ശാസ്ത്രീയമായ വൈദ്യ സഹായം നൽകാൻ താൽപ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് നൽകിയത് എന്ന് പരിസരവാസികളും പറയുന്നു. ഫാത്തിമയുടെ കുടുംബത്തിൽ നേരത്തെയും ഇത്തരത്തിൽ ഒരു ബന്ധു ചികിത്സ നിഷേധിക്കപ്പെട്ട് മരണമടഞ്ഞിരുന്നതയായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button