Latest NewsUAENewsInternationalGulf

അൾജിയേഴ്സിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ്

ദുബായ്: അൾജീരിയയിലെ അൾജിയേഴ്സിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. നവംബർ 29 നാണ് സർവ്വീസുകൾ പുരാരംഭിക്കുന്നത്. ദുബായിൽ നിന്ന് അൽജിയേഴ്സിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ രണ്ടു തവണ സർവീസ് നടത്തുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.

Read Also: ടാര്‍ചെയ്ത റോഡിന്റെ നടുവില്‍ 21 വൈദ്യുതി പോസ്റ്റുകള്‍:പോസ്റ്റ് മാറ്റാനുള്ള തുക അനുവദിച്ചില്ലെന്ന് വാദം,ഇടപെട്ട് മന്ത്രി

അൾജിയേഴ്‌സിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതോടെ എമിറേറ്റ്‌സിന്റെ ആഫ്രിക്കൻ ശൃഖംലയിലെ 21 ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 21 ആയി ഉയരും. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ ആഫ്രിക്കയിലുടനീളം സാന്നിധ്യം വിപുലീകരിക്കാനുള്ള പദ്ധതികളാണ് എമിറേറ്റ്‌സ് എയർലൈൻസ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് അൾജിയേഴ്‌സിലേക്ക് സർവ്വീസ് നടത്തുന്നത്.

Read Also: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: സര്‍ക്കാരിന് കോടതിയുടെ പ്രശംസ, ഡിഎന്‍എ പരിശോധന നടത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button