Latest NewsIndia

ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്നു: മൂന്നാം തരംഗം ഇന്ത്യയിൽ ഉടനെത്തുമോയെന്ന് ആശങ്ക

ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വൈ​റ​സി​ന് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച്‌ ആ​ഗോ​ള വ്യാ​പ​ക​മാ​വു​മെ​ന്നും മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നത് ആശങ്ക ഉണർത്തുന്നു. ഈ ​സാ​ഹ​ച​ര്യ​ത്തിൽ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി നിലനിൽക്കുകയാണ്. രാജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ വേരിയന്റ് ഉണ്ടായത് ആശങ്ക ഉണർത്തുന്നതാണ്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ര​ണ്ട് മാ​സ​ത്തി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യ​താ​യി ഡ​ബ്യൂ​എ​ച്ച്‌ഒ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നോ ഗ​ബ്രി​യേ​സ​സ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വൈ​റ​സി​ന് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച്‌ ആ​ഗോ​ള വ്യാ​പ​ക​മാ​വു​മെ​ന്നും ഗ​ബ്രി​യേ​സ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ക​ഴി​ഞ്ഞാ​ഴ്ച​ത്തെ കോ​വി​ഡ് ആ​ഗോ​ള ക​ണ​ക്കു​ക​ളി​ല്‍ 49000 വ​രെ വ​ര്‍​ധ​ന​വാ​ണു​ള്ള​ത്. 30 ല​ക്ഷം കേ​സു​ക​ളാ​ണ് ആ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക​ളി​ല്‍ 4-5 ശ​ത​മാ​നം വ​രെ​യാ​ണ് വ​ര്‍​ധ​ന. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button