IdukkiLatest NewsKeralaNattuvarthaNewsIndia

പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും, ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ട: റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാമിനു വേണ്ട എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്നും പുതിയഡാമും കേരളത്തിന്റെ സുരക്ഷയുമാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മന്ത്രി.

Also Read:കള്ളുകുടിച്ചല്ല വന്നത്, വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് നടന്‍ ജോജു ജോര്‍ജ്

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷം അനാവശ്യ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ ഒപ്പം നിന്ന പ്രതിപക്ഷം ഇപ്പോള്‍ വ്യത്യസ്ത അഭിപ്രായം പറയുന്നത് എന്തെന്നറിയില്ല. തമിഴ്നാടുമായി സമവായത്തിലൂടെ മുന്നോട്ട് പോകാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. വിഷയത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം യോജിപ്പോടെയാണ് പെരുമാറിയത് അതില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റം കാണുന്നു. അത് ഗുണകരമായ സമീപനം അല്ല’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button